X

അന്ന് ചന്ദ്രിക പറഞ്ഞത് ഇന്ന് ഭരണപക്ഷ എം.എല്‍.എമാരും ഏറ്റുപറയുന്നു

യു.എ റസാഖ് തിരുരങ്ങാടി

ജില്ലയിലെ ഇടത് എം.എല്‍.എമാര്‍ പൊലീസ് കൊള്ളരുതായ്മ തുറന്നു പറഞ്ഞു രംഗത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പ് ചന്ദ്രിക ദിനപത്രം പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ഇടത് എം.എല്‍എമാരും സമ്മതിക്കുകയാണ്. ജില്ലയെ ക്രിമിനല്‍വത്കരിക്കാന്‍ അനാവശ്യമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 2022 ഡിസംബറിലും 2023 ജൂണിലും ചന്ദ്രിക റിപ്പോര്‍ട്ട് ചെയ് തിരുന്നു. അന്ന് അത് ചെവി കൊള്ളാത്തവര്‍ ഇന്ന് അതേ കാര്യവുമായി രംഗത്തെത്തുന്നു. ആദ്യം മന്ത്രി വി. അബ്ദുറഹ്മാനും പിന്നീട് പി.വി അന്‍വറും പറഞ്ഞ കാര്യം ഇന്ന് കെ.ടി ജലീലും ഏറ്റുപറയുന്നു. ആഭ്യന്തര വകുപ്പില്‍ ഫാസിസത്തിന്റെ ഇടപെടലുണ്ടന്നും ജില്ലയില്‍ പ്രത്യേകം കേസ് പെരുപ്പിക്കുന്നുണ്ടെന്നും ഇടത് എം.എല്‍എമാര്‍ തന്നെ സമ്മതിക്കുന്നു. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ജില്ലക്ക് ചെയ്ത ദ്രോഹങ്ങള്‍ ചെറുതല്ലെന്നാണ് പുറത്തുവരുന്നത്. 2021ല്‍ സുജിത്ത് ദാസ് ജില്ലാ പൊലീസ് മേധാവിയായി ചാര്‍ജെടുത്തതിന് ശേഷം ഓരോ വര്‍ഷത്തിലും കേസുകളുടെ എണ്ണം 200ഇരട്ടിയോളം വര്‍ധിച്ചു.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കേസടക്കം കൃത്രിമമാണെന്ന് ഇതിനോടകം തെളിഞ്ഞതുമാണ്. നിരവധി യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി. കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരെ നടപടിക്ക് വിധേയരാക്കി. ഇത് കാരണം ജില്ലയില്‍ അമ്പതിലേറേ പൊലീസുകാര്‍ സര്‍വീസ് നിര്‍ത്തി ജോലി ഉപേക്ഷിച്ചു പോയി. മതപണ്ഡിതരെ കേസില്‍ കുടുക്കി പി ഡിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരടക്കം അതിന് ഇരയായി. നിരവധി യുവാക്കളെ അനാവശ്യമായി ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 29 പേരേയാണ് ഇത്തരത്തില്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയത്. ചിലരെ മാത്രം തെരഞ്ഞു പിടിച്ചു കാപ്പ ചുമത്തി. പരപ്പനങ്ങാടിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ അനാവശ്യമായി കാപ്പ ചുമ ത്തി ജയിലിടച്ചു. തിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാപ്പ ചുമത്തപ്പെട്ടത്. ആഘോഷ വേളയിലെല്ലാം അനാവശ്യ ക്യാമ്പിങ് നടത്തി നി രപരാധികളെ വേട്ടയാടി.

നിസാര കേസിലും വകുപ്പ് മാറ്റി കോടതിയില്‍ ഹാജരാക്കി. താമിര്‍ ജിഫ്രി എന്ന മമ്പുറം സ്വദേശിയെ തല്ലിക്കൊല്ലാന്‍ കൂട്ടുനിന്നു. എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചെയ്ച നടപടിയാണത്. താമിര്‍ കൊല്ലപ്പെട്ടതിന് ശേഷം കേസ് ഒതുക്കാന്‍ സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിച്ചു. കള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മരണ ഫ്.ഐ.ആറിലും കള്ളങ്ങള്‍ ചേര്‍ത്തു. മരണ വിവരം കു ടുംബത്തില്‍ നിന്നും മറച്ചു വെച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജ്ജനെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു. സാധാരണ പൊലീസുകാരെ ബലിയാടാക്കി കേസില്‍ നി ന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാതെ തെളിവുകള്‍ നശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കാതെ വൈകിപ്പിച്ചു. ഈ വിഷയത്തില്‍ സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യം ചെയ്തു. ജില്ലയിലെ പൊലീസ് സംവിധാന ത്തെ അടിമകളാക്കി ഡാന്‍സാഫിനെ വാഴാന്‍ അനുവദിച്ചു. പൊലീസ് സംവിധാനത്തിലെ ഐക്യം തകര്‍ത്തു.

എസ്.പി പറയുന്ന തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പൊലും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇത്തരത്തില്‍ നൂറോളം പേരെ സസ്‌പെന്റ് ചെയ്തു. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനെ രണ്ട് തവണ അനാവശ്യമായി സസ്‌പെന്റ് ചെയ്തു. ഒരേ സ്ഥലത്ത് ഒരേ സമയ ത്ത് ഒരുമിച്ചു ചെയ്ത കുറ്റ കൃത്യങ്ങള്‍ക്ക് 10 പേരെ പൊലിസ് അറസ്റ്റ് ചെയ്താല്‍ അത് പത്ത് എ ഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്യുന്നു. അങ്ങനെ ഒരു ദിവസം 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്‌റ്റേഷനുകള്‍ ജില്ലയിലുണ്ട്. ചില കേസുകളില്‍ അമിത താല്‍പര്യം കാണിക്കുകയും ചില കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പം മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മനപ്പൂര്‍വവും അനാവശ്യവുമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. ഹെല്‍മെറ്റ് ധരി ക്കാത്ത ചെറിയ പെറ്റിക്കേസുകളില്‍ പോലും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. സുജിത്ത് ദാസ് ഐ.പി.എസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അദ്ദേഹത്തിന്റെ ചെയ്തികളെകുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്.

webdesk14: