X
    Categories: indiaNews

‘നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്ത് ചെയ്യാനാവും’; അദാനി വിഷയത്തില്‍ ചോദ്യവുമായി സുപ്രീംകോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ ബര്‍ഗിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി. അദാനി ഗ്രൂപ്പിലെ നിക്ഷേപകര്‍ക്ക് പണം നഷ്ടമാവുന്നത് തടയാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയോടായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തെയാണ് സെബിക്കായി കോടതിയില്‍ ഹാജരായത്. അദാനിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സെബി കോടതിയില്‍ മറുപടി നല്‍കി.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും സെബിക്കും കോടതി നിര്‍ദേശം നല്‍കി. ഇതിനായി വിദഗ്ധസമിതിയെ വെക്കുന്നത് പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

webdesk11: