X

ധോണിയുടെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നില്‍

ന്യൂഡല്‍ഹി: സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന പ്രയോഗമുണ്ട്. ധോണിയുടെ കാര്യത്തില്‍ ഈ പ്രയോഗം ശരിയാണ്. ക്യാപ്റ്റനായി ധോണി തോറ്റമ്പിയിട്ടൊന്നുമില്ല. ബാറ്റിങ്ങില്‍ ഫോം ഇല്ലെന്ന് മാത്രം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നെ ഇറങ്ങി ഫോമിലേക്കുള്ള സൂചനകള്‍ നല്‍കി. ധോണിയുടെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നില്‍ പല കാരണങ്ങള്‍ അനുമാനിച്ചെടുക്കാം. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 192 റണ്‍സാണ് ധോണി നേടിയത്.

മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 80 റണ്‍സും നേടി. കോഹ്‌ലിയോടൊപ്പം ചേര്‍ന്ന് നേടിയ കൂട്ടുകെട്ട് അന്ന് നിര്‍ണായകമാവുകയും ചെയ്തു. യുവതാരങ്ങളുടെ പിഴവ് മൂലം ഒരു മത്സരം തോറ്റിരുന്നു. അന്ന് ധോണി പറഞ്ഞത് ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങി മത്സരം ജയിപ്പിക്കാന്‍ കഴിയില്ലെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ധോണി സ്വയം പിന്‍വാങ്ങുകയാണ്. മുന്നെ ഇറങ്ങി ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ക്യാപ്റ്റന്‍ ഭാരം കോഹ്ലിയെ ഏല്‍പ്പിക്കുക. പുതിയ സെലക്ഷന്‍ കമ്മിറ്റി കഴിവിനും ശാരീരികക്ഷമതക്കുമാണ്‌ പ്രാധാന്യം കൊടുക്കുന്നത്. ഫോം മോശമാണെങ്കില്‍ പുറത്തേക്കുള്ള വഴയൊരുക്കുമെന്ന് ധോണിക്ക് തന്നെ അറിയാം.

പ്രത്യേകിച്ച് ഒരു പറ്റം യുവതാരള്‍ കഴിവ് തെളിയിച്ച് സെലക്ഷന്‍ കമ്മിറ്റിയുടെ വിളികാത്തുനില്‍ക്കുന്ന സമയവും. ഇതിനില്ലെമുപരിയാണ് കോഹ്‌ലിയുടെ ടെസ്റ്റിലെ ജൈത്രയാത്ര. പലരും പറഞ്ഞു, ധോണി ഏകദിന ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സമയമായെന്ന്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി മാത്രമല്ല ബാറ്റിങിലും അപാര ഫോമിലാണ്. ധോണി നയിച്ചപ്പോള്‍ തന്നെ പല മത്സരങ്ങളും കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ ജയിച്ചതെന്നും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

Don;t miss: അസ്ഹറുദ്ദിനെ പിന്നിലാക്കിയ ധോണി; ഈ റെക്കോര്‍ഡുകള്‍ മഹിക്ക് സ്വന്തം

chandrika: