X

പെപിന് ഇതെന്തുപറ്റി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ നാണംകെട്ട തോല്‍വി

സ്വന്തം തട്ടകമായ ഇത്തിഹാദില്‍ ടോട്ടന്‍ഹാം ഹോട്‌സ്പുറിനെതിരെ നാല് ഗോളിന് തകര്‍ന്ന മാഞ്ചസ്റ്റര്‍ സിറ്റി. രണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്. സീസണിലെ സിറ്റിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം പരാജയവും.

ആദ്യ 20 മിനിറ്റില്‍ തന്നെ ജെയിംസ് മാഡിസണ്‍ രണ്ട് തവണ സിറ്റിയുടെ വല കുലുക്കി. ആക്രമം അഴിച്ചുവിട്ട സ്പര്‍സ് സിറ്റിയുടെ തട്ടകമാണിതെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം പകുതയില്‍ പെഡ്രോ പോറോയും ബ്രണ്ണന്‍ ജോണ്‍സണും ഗോള്‍ നേടിയതോടെ ടോട്ടന്‍ഹാമിന്റെ ലീഡ് നാലായി ഉയര്‍ന്നു.

അതേസമയം പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ചെല്‍സി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലെയ്സ്റ്റര്‍ സിറ്റിയെ അവരുടെ മണ്ണില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് ചെല്‍സി വീഴ്ത്തിയത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നിക്കോളാസ് ജാക്‌സന്‍, അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ലെയ്സ്റ്റര്‍ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തെ പെനാല്‍റ്റിയില്‍ നിന്നാണ്. നോട്ടിം ഫോറസ്റ്റിനെ മൂന്ന് ഗോളിന് ആഴ്ണല്‍ തോല്‍പ്പിച്ചു. ഫുള്‍ഹാമിനെ വോള്‍വ്‌സ് 14ന് തകര്‍ത്തു.

ലാ ലീഗയില്‍ ബാഴ്‌സലോണക്ക് സെല്‍റ്റോ വിഗോയുടെ സമനിലകുരുക്ക്. 84, 86 മിനിറ്റുകളില്‍ സെല്‍റ്റക്ക് വേണ്ടി ഹുഗോ അല്‍വാരസ് അല്‍ഫോണ്‍ ഗോണ്‍സാലസ് എന്നിവര്‍ നേടിയ ഗോളാണ് ബാഴ്‌സക്ക് തിരിച്ചടിയായത്. ബാഴ്‌സക്കായി റാഫിന്യ (15), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (61) എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ കണ്ടെത്തിയത്.

webdesk13: