X

‘എന്തിനിത്ര കഷ്ടപ്പെട്ട് എ പ്ലസ് നേടി’; ഫുള്‍ എ പ്ലസ് നേടിയവര്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലും പുറത്ത്

കോഴിക്കോട്: പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം അനുഭവിക്കുന്ന മലബാര്‍ ജില്ലകളില്‍ രണ്ടാം അലോട്ട്‌മെന്റിലും എല്ലാവിഷയത്തിലും എപ്ലസ് നേടിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിച്ചില്ല. ആദ്യ അലോട്ട്‌മെന്ററില്‍ സീറ്റ് ലഭിക്കാത്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹയ അഷ്‌റഫും കയ്യൂര്‍ താഴെ ചൊവ്വ സ്വദേശി സഞ്ജനക്കും ഇത്തവണയും സീറ്റ് ലഭിക്കാത്തതിന്റെ വേദനയിലാണ്. വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോഴും +1 പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്.

10 സ്‌കൂളുകള്‍ ഓപ്ഷനായി നല്‍കിയിട്ടും രണ്ടാം അലോട്ട്‌മെന്റിലും കണ്ണൂര്‍ താഴെതെരു സ്വദേശി നിമ പ്രവീണിന് പ്രവേശനം ലഭിച്ചില്ല. എപ്ലസ് നേടിയിട്ട് കാര്യമെന്തൊണ് നിമ ചോദിക്കുന്നത്.

‘കലോത്സവത്തിന് പോയി സംസ്ഥാനതലത്തില്‍ എ ഗ്രേഡുണ്ട്. ട്രയല്‍ അലോട്ട്‌മെന്റിലും ആദ്യത്തെ അലോട്ട്‌മെന്റിലും രണ്ടാമത്തെ അലോട്ട്‌മെന്റിലും സീറ്റ് ലഭിച്ചില്ല. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചും ഗ്രേസ് മാര്‍ക്ക് കിട്ടിയിട്ടും ഒരു കാര്യമുണ്ടായില്ല. എന്നേക്കാള്‍ കുറവ് ഗ്രേഡുള്ളവര്‍ക്ക് സീറ്റ് ലഭിച്ചു’. സീറ്റ് കിട്ടാത്തതില്‍ നല്ല നിരാശയുണ്ടെന്നും നിമ പറഞ്ഞു.

webdesk14: