വാഷിങ്ടണ്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്താനില്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തുവരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അമേരിക്ക പാകിസ്താനു നല്‍കി വരുന്ന ധനസഹായം നിര്‍ത്തലാക്കുന്നതായും ട്രംപ് അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി പാകിസ്താനിലെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കായി അമേരിക്ക മുപ്പത്തിമുവായിരം കോടി ഡോളറാണ് സഹായമായി നല്‍കിയത്. എന്നാല്‍ ഇത്രയും ഭീമമായ തുക അഫ്ഗാനില്‍ അമേരിക്ക തിരയുന്ന ഭീകരര്‍ക്ക് പാകിസ്താനില്‍ ഒളിത്താവളമൊരുക്കാനും അവരെ സംരക്ഷിക്കാനുമാണ് പാക് ഭരണകൂടം വിനിയോഗിച്ചത്. ഇതു വഞ്ചനയാണ,് അമേരിക്കന്‍ നേതാക്കള്‍ വിഡ്ഢികളാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. ഇത്രയും തുക പാഴായി ഇനി സാമ്പത്തിക സഹായമില്ല. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.