വ്യാപകമായ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഇടയിൽ പശ്ചിമ ബംഗാളിൽ ഇന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്.22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ജൂൺ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു കൗമാരക്കാരൻ ഉൾപ്പെടെ ഒരു ഡസനോളം പേർ മരിച്ചു.
തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള മുഖ്യമന്ത്രി മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തൃണമൂൽ പ്രചാരണത്തിന് നേതൃത്വം നൽകി.ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകി; സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും തങ്ങളുടെ പാർട്ടികളുടെ തന്ത്രങ്ങൾക്ക് നേതൃത്വം നൽകി.
കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ് ഗ്രാമസഭകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിൽ 65,000 കേന്ദ്ര പോലീസുകാരെയും 70,000 സംസ്ഥാന പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.