X

ശ്രീലങ്കയെ 6 വിക്കറ്റിന് തറപറ്റിച്ച് ടീം സിംബാവെ

ഗാലെ: സിംബാവെ ഇപ്പോള്‍ പഴയ സിംബാവെയല്ലന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് സോളമന്‍ മയറിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയെ തറപറ്റിച്ച് ചരിത്രമെഴുതിയത്. വീരോചിതമായ പോരാട്ടത്തില്‍ ശ്രീലങ്കയെ ആറുവിക്കറ്റിനാണ് സിംബാബ്വെ പരാജയപ്പെടുത്തിയത്. ലങ്ക ഉയര്‍ത്തിയ 317 ലക്ഷ്യം 14 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു സിംബാബ്വെ. ശ്രീലങ്കന്‍ മണ്ണില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.

സോളമന്‍ മയറി112)ന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വമ്പന്‍ സ്‌കോര്‍ പിന്തുടരുന്നതില്‍ സിംബാബ്വെയെ സഹായിച്ചത്. 96 പന്തില്‍ 14 ബൗണ്ടറിയടങ്ങുന്നതാണ് മയറിന്റെ ഇന്നിങ്സ്. സീന്‍ വില്യംസ്(65) സിക്കന്ദര്‍ റാസ(67*) മാല്‍കം വാളര്‍(40) എന്നിവരുടെ മികച്ച ഇന്നിങ്സുകളും പരമ്പരയില്‍ വിജയത്തുടക്കമിടാന്‍ സിംബാബ്വെയെ സഹായിച്ചു.

സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ധനുഷ്‌ക ഗുണതിലക(60) കുശാല്‍ മെന്‍ഡിസ്(86) ഉപുല്‍ തരംഗ(79*) എയ്ഞ്ചലോ മാത്യൂസ്(43*) എന്നിവരുടെ മികവിലാണ് ലങ്ക 300 മുകളില്‍ സ്‌കോര്‍ ചെയ്തത്. 9 ഓവറില്‍ 49 റണ്‍സിന് രണ്ടുവിക്കറ്റെടുത്ത ചതാരയാണ് സിംബാബ്വെയുടെ ബൗളിങില്‍ തിളങ്ങിയത്.

chandrika: