ന്യൂഡല്‍ഹി: പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിയുണ്ടെങ്കില് അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കരട് വിജ്ഞാപനം സര്‍ക്കാറിന്റെ നിലപാട് സൂചിപ്പിക്കുന്നത് മാത്രമാണെന്നു കോടതി പറഞ്ഞു.
അന്തിമ വിജ്ഞാപനം വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ഷകശബ്ദം സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പശ്ചിമഘട്ട സംരക്ഷത്തിനായുള്ള സര്‍ക്കാര്‍ വിജ്ഞാപനം ലക്ഷകണക്കിനു കര്‍ഷകരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.