പശ്ചിമ ബംഗാളിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമം.രണ്ട് തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു.ഇന്ന് രാവിലെ മുർഷിദാബാദിലെ ബെൽദംഗയിൽ ഒരു ടി.എം.സി പ്രവർത്തകൻ വെടിയേറ്റും,കൂച്ച്‌ബിഹാറിലെ തുഫാൻഗുഞ്ചിൽ മറ്റൊരു പ്രവർത്തകൻ കുത്തേറ്റുമാണ് മരിച്ചത്.ഇന്നലെയും രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.ജൂൺ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു കൗമാരക്കാരൻ ഉൾപ്പെടെ ഒരു ഡസനോളം പേർ മരിച്ചു.
22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ് ഗ്രാമസഭകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിൽ 65,000 കേന്ദ്ര പോലീസുകാരെയും 70,000 സംസ്ഥാന പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.