ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ 18 പേർ കൊല്ലപ്പെട്ടു. ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂണ്‍ 8 മുതല്‍ ശനിയാഴ്ച്ച വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. മുര്‍ഷിദാബാദില്‍ 5 പേരും നോര്‍ത്ത് മുര്‍ഷിദാബാദിലെ കൂച്ച് ബെഹാര്‍, നോര്‍ത്ത് ദിനജ് പൂര്‍, മാല്‍ഡ എന്നിവിടങ്ങളില്‍ 13 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ബംഗാളിലെ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒമ്പത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പാര്‍ട്ടി ആരോപിച്ചു. കോണ്‍ഗ്രസിന്റെ മൂന്ന് പ്രവര്‍ത്തകരും രണ്ട് ബിജെപി, സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു.
ബംഗാള്‍ സംഘര്‍ഷത്തില്‍ 18 മരണം; അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
Tags: Westbengal
Related Post