പശ്ചിമബംഗാള്‍ പഞ്ചായത്ത് റീ പോളിംഗ് പുരോഗമിക്കുന്നതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ സംഘര്‍ഷങ്ങൾ റിപ്പോർട്ട് ചെയ്തു.ബിജെപിക്കാർ തങ്ങളുടെ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. താലുക്ക് പ്രസിഡന്റ് ചഞ്ചല്‍ ഖന്നയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കിയെന്നുമാണ് തൃണമൂല്‍ ആരോപണം.സംസ്ഥാനത്തെ 679 ബൂത്തിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്. ശനിയാഴ്ച്ച നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമങ്ങളാണ് അരങ്ങേറിയത്. സംഘർഷങ്ങളിലും ആക്രമണങ്ങളിലും 18 പേര്‍ കൊല്ലപ്പെടുകയും ചെയ്തതതോടെയാണ് റിപോളിംഗ് പ്രഖ്യാപിച്ചത്. അക്രമ സംഭവങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിംഗ് പ്രഖ്യാപിച്ചത്. വ്യാപക ആക്രമണം നടന്ന മുര്‍ഷിദാബാദിലെ 175 ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.
ബംഗാളില്‍ റീപോളിംഗ് പുരോഗമിക്കുന്നു ; ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം
Tags: westbengalelection