കന്നി ടെസ്റ്റ് സംഭവബഹുലമാക്കി വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അംബ്രിസ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ അംബ്രിസ് അന്താരാഷ് ട്ര കരിയറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റെക്കോര്‍ഡു പുസ്തകത്തില്‍ കയറിയിരുന്നു.
രണ്ടാം ഇന്നിങസിലും ബാറ്റു ചെയ്ത താരം മറ്റൊരു റെക്കോര്‍ഡിനുകൂടി അര്‍ഹനായി.
സിക്‌സ്‌റിലൂടെ ടെസ്റ്റില്‍ ആദ്യ റണ്‍ നേടുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ാണ് അംബ്രിസ് ഇത്തവണ നേടിയത്. ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് ഫൈന്‍ ലെഗിലൂടെ സിക്‌സര്‍ പറത്തിയാണ് തന്റെ കന്നി റണ്‍ സ്വന്തമാക്കുന്നത്. സിക്‌സടിച്ചു തുടങ്ങിയെങ്കിലും മത്സരത്തില്‍ 18 റണ്‍സെടുക്കാനെ അംബ്രിസിനായുള്ളൂ.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായ താരം ഹിറ്റ് വിക്കറ്റ് – ഗോള്‍ഡന്‍ ഡക്ക് ആവുന്ന ആദ്യ താരമെന്ന മോശം റെക്കോര്‍ഡിനാണ് അംബ്രിസ് ഉടമയായത്.
മത്സരത്തില്‍ വിന്‍ഡീസ് ഇന്നിങ്‌സിനും 67 റണ്‍സിനും തോറ്റെങ്കിലും ആദ്യ കളിയില്‍ തന്നെ സുനില്‍ അംബ്രിസ് രണ്ടു റെക്കോര്‍ഡുമായി വാര്‍ത്ത ലോകത്ത് താരമാണ് ഇപ്പോള്‍.