X

വെസ്റ്റ്ഇന്‍ഡീസും ഇന്ത്യയും ഇന്നിറങ്ങും; വിജയിക്കുന്ന ടീമിന് പരമ്പര

ഫ്‌ളോറിഡ: ഇന്ത്യ വിന്‍ഡീസ് ടി-20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് രാത്രി 8മണിക്ക് നടക്കും.  കഴിഞ്ഞ മല്‍സരം ഇന്ത്യ ജയിച്ചതോടെ പരമ്പര 2-2 ലായിരുന്നു. ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലായതിനാല്‍ ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

കഴിഞ്ഞ മല്‍സരത്തില്‍ ഓപ്പണര്‍മാരായ യശ്‌സവി ജയ്‌സ്‌വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ബാറ്റിംഗ് ഫോം വീണ്ടെുടത്തതോടെ വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മല്‍സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് നല്‍കിയ 178 റണ്‍സ് ലക്ഷ്യമാണ് ഇന്ത്യ വിജയകരമായി പിന്തുടര്‍ന്നത്. വിന്‍ഡീസ് നിരയില്‍ 61 റണ്‍സ് സ്വന്തമാക്കിയ ഷിംറോണ്‍ ഹെത്തിമര്‍, 45 റണ്‍സ് നേടിയ നായകന്‍ ഷായ് ഹോപ്പ് എന്നിവര്‍ മാത്രമാണ് പൊരുതിയത്. ഇന്ത്യക്കായി അര്‍ഷദിപ് സിംഗ് 38 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ട് പേരെ പുറത്താക്കി. ഇന്ത്യന്‍ മറുപടിയില്‍ ജയ്‌സ്‌വാളും ഗില്ലും തകര്‍പ്പന്‍ ഷോട്ടുുകളിലുടെ കളം നിറഞ്ഞു. ആദ്യ മല്‍സരത്തില്‍ നിരാശപ്പെടുത്തിയ ജയ്‌സ്‌വാള്‍ ഇന്നലെ സ്വതസിദ്ധമായ ഫോമിലെത്തി. അതിവേഗം രണ്ട് പേരും അര്‍ധശതകം പിന്നിട്ടു. മൂന്ന് സിക്‌സറുകളുമായി ഗില്ലായിരുന്നു ആക്രമണത്തില്‍ ഒന്നാമനായത്. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ പോലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അവസരം നല്‍കിയില്ല. ഗ്യാലറിയിലെ ഇന്ത്യന്‍ ആരാധകരുടെ പിന്തുണയും പ്രധാനമായി.

webdesk11: