X
    Categories: indiaNews

ബംഗാളില്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം; ഗുരുതര പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. തൃണമൂല്‍ നേതാവും തൊഴില്‍ സഹമന്ത്രിയുമായ സാകിര്‍ ഹുസൈന് നേരെയാണ് ആക്രമണമുണ്ടായത്. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്‌റ്റേഷന് പുറത്തുവച്ചാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കാനായി നിംതിത റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രി ഉള്‍പ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റ ഉടന്‍ ജംഗീപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു തഹേര്‍ ഖാന്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.

Test User: