X
    Categories: indiaNews

‘കൈയും കാലും ഒടിയും, ശിരസ് തകരും’; ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനുയായികള്‍ക്ക് നേരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

‘ദീദിയുടെ സഹോദരന്മാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും ഒടിയും. ശിരസ്സ് തകരും. നിങ്ങള്‍ ആശുപത്രിയിലേക്ക് പോകേണ്ടിവരും. പ്രശ്‌നങ്ങള്‍ അവിടെയും നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരും.’ ഘോഷ് പറഞ്ഞു.തൃണമൂല്‍ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് പറഞ്ഞ ഘോഷ്, സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കുമെന്നും അവകാശപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് ദീദിയുടെ പൊലീസിന് കീഴിലല്ല, മറിച്ച് ദാദയുടെ പൊലീസാകും നടത്തുകയെന്ന് ഘോഷ് പറഞ്ഞു. കാക്കി ധരിച്ച പൊലീസിന് ബൂത്തിന് നൂറ് മീറ്റര്‍ അകലെ മാവിന്റെ ചുവട്ടിലിരുന്ന് ഖൈനി ചവച്ചുകൊണ്ട് വോട്ടെടുപ്പ് കാണേണ്ടിവരുമെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പരാമര്‍ശത്തെ അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, ഘോഷ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്ന് ആരോപിച്ചു.

Test User: