വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെയ്പ്പ്. വെസ്റ്റ് ബാങ്കിലെ ജെറിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിനിടയില്‍ 9 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേര്‍ സൈന്യത്തിനെതിരെ വെടിവെക്കുകയായിരുന്നെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.
ഒരു വലിയ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കളും നിര്‍വീര്യമാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലായി സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.
പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, ജെനിയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു.