കൊല്‍ക്കത്ത: ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് യു.ജി.സി നല്‍കിയ നിര്‍ദേശം പാലിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സര്‍വകലാശാലകളെ അറിയിച്ചു. സെപ്തംബര്‍ 11നാണ് മോദിയുടെ പ്രസംഗം. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കേന്ദ്രം ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുക്കുന്നത് എങ്ങനെയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ചോദിച്ചു.
‘ഇത് ഞങ്ങള്‍ക്കു സ്വീകാര്യമല്ല. വിദ്യാഭ്യാസത്തെ കാവി വല്‍ക്കരിക്കാനുള്ള വ്യക്തമായ ശ്രമമാണിത്. യു.ജി.സി സര്‍ക്കുലര്‍ കണ്ട് സംസ്ഥാനത്തെ കോളജുകളും സര്‍വകലാശാലകളും അന്തംവിട്ടിരിക്കുകയാണ്. അവര്‍ ഞങ്ങളെ സമീപിച്ചിരുന്നു. യു.ജി.സിയുടെ നിര്‍ദേശം പാലിക്കേണ്ടതില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്’ – ചാറ്റര്‍ജി പറഞ്ഞു.
മോദിയുടെ പ്രസംഗം ബംഗാളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
Tags: modiwest banhal