ഗുണമേന്‍മയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിക്കാം.
വെള്ളപൊക്കം മൂലമുണ്ടായ ഈ സാഹചര്യത്തില്‍ 1000 ലിറ്റര്‍വെള്ളത്തിന് 5 ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്.
കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. തുടര്‍ന്ന് അല്‍പ്പം വെള്ളം ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് കുഴമ്പ് രൂപത്തിലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം ചേര്‍ത്ത് നന്നായി കലക്കി 10 മിനുട്ട് തെളിയൂറാന്‍ അനുവദിക്കുക. വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച ശേഷം സാവധാനം കിണറ്റിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ക്ലോറിന്‍ ലായനി കിണര്‍ വെള്ളത്തില്‍ നന്നായി കലര്‍ത്തുക. 1 മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.
- 6 years ago
chandrika
Categories:
Video Stories
കിണറുകളിലെവെള്ളം ശുദ്ധീകരിക്കുന്ന വിധം
Tags: KERALA FLOODrescue