തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് സൂചന. ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.
വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്കു വര്‍ധിപ്പിക്കാനാന്‍ ഇത് കാരണമാവുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇന്നു ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ വേണം എന്നതിലും ഇന്നു തീരുമാനമുണ്ടാവും. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണം കടുപ്പിക്കാനുള്ള നിര്‍ദേശം യോഗം ചര്‍ച്ച ചെയ്യും.