X

ചന്ദ്രനെ ഓറഞ്ചാക്കുന്ന ബ്ലൂമൂണ്‍ ഇന്ന്; അപൂര്‍വ പ്രതിഭാസം ഇനി നൂറ്റാണ്ടുകള്‍ക്കു ശേഷം

അത്യപൂര്‍വ ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷിയാകും. പൂര്‍ണ ചന്ദ്രഗ്രഹണം, സൂപ്പര്‍മൂണ്‍, ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ വാന വിസ്മയങ്ങള്‍ക്കാണ് ലോകം സാക്ഷിയാകുന്നത്. 1866 മാര്‍ച്ച് 31നായിരുന്നു ഈ മൂന്ന് ചാന്ദ്ര പ്രതിഭാസവും ഒടുവില്‍ ദൃശ്യമായത്. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. എന്നാല്‍ ഇവ ഒന്നിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമായ കാഴ്ചയാണ്. പേര് സൂപ്പര്‍ ബ്ലൂമൂണ്‍ എന്നാണെങ്കിലും നീല നിറവുമായി ഇതിന് ബന്ധമില്ല. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലിപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.


വൈകിട്ട് 4.21 മുതല്‍ 7.37 വരെയാണ് ചന്ദ്രഗ്രഹണം. ഇത് 6.21 മുതല്‍ 7.37 വരെ ഇന്ത്യയില്‍ ദൃശ്യമാകും. ഒരു മാസത്തില്‍ രണ്ട് പൂര്‍ണ ചന്ദ്രന്‍ വന്നാല്‍ അതിന് പറയുന്ന പേരാണ് ബ്ലൂമൂണ്‍. സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്ന് അകലം പതിവിലും കുറയുന്നതിനാല്‍ നിലാവിന് ശോഭ വര്‍ധിക്കും. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പു നിറത്തില്‍ കാണപ്പെടുന്നതു കൊണ്ടാണ് ബ്ലഡ് മൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി എത്തുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം.
2019 ജനുവരി 21നാണ് അടുത്ത സൂപ്പര്‍മൂണ്‍ പ്രതിഭാസം. എന്നാല്‍ ഇന്നത്തെ അപൂര്‍വ സൂപ്പര്‍-ബ്ലൂ മൂണ്‍ പ്രതിഭാസത്തിന് ഇനി നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. അതായത് ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ ഇത്തരമൊരു പ്രതിഭാസം നേരിട്ടു കാണാന്‍ അവസരമുണ്ടാകില്ല.

Watch Video: 

chandrika: