ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.കെ.എം. സി.സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം നാളെ. രാവിലെ 10 മണിക്കാണ് റോയപുരത്തെ റംസാന്‍ മാളില്‍ സമൂഹ വിവാഹം. നിര്‍ധനരായ 75 യുവതികളുടെ വിവാഹ സ്വപ്‌നം സഫലമാകുന്നതിന്റെ ഒന്നാം ഘട്ടമായി നാളെ 14 മുസ്‌ലിം, 2 ഹിന്ദു, ഒരുക്രിസ്ത്യന്‍ ജോഡികളാണ് പുതുജീവിത്തിലേക്ക് കാലെടുത്തുവെക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. തമിഴ്‌നാട് ഗവര്‍മെന്റ് മുഖ്യഖാസി മുഫ്തി ഡോ. മുഹമ്മദ് സലാഹുദ്ധീന്‍ അയ്യൂബ് കര്‍മികത്വം വഹിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അതാത് മഹല്ലുകളില്‍ നിന്ന് വരുന്ന ഖാസിമാരും മതാചാര്യന്മാരും ചേര്‍ന്ന് ഓരോ മതവിഭാഗത്തിന്റെയും ആചാരപ്രകാരം വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, കെ നവാസ് ഗനി തുടങ്ങി സംബന്ധിക്കും.
അവലോകന യോഗത്തില്‍ പ്രസിഡന്റ് കെ കുഞ്ഞിമോന്‍ ഹാജി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പോക്കര്‍ ഹാജി ഏറാമല, കോര്‍ഡിനേറ്റര്‍ ശംസുദ്ധീന്‍ അബൂബക്കര്‍ പരിപാടികള്‍ വിശദീകരിച്ചു. കണ്‍വീനര്‍ സമീര്‍ വെട്ടം, ട്രഷറര്‍ കെ.പി ഇബ്രാഹിം, റഹീം ചാച്ചാല്‍, മുജീബ് മാണിക്കോത്ത്, ഇ കെ അബ്ദുല്‍ ജലീല്‍, റഫീഖ് റോമസ്, യാസര്‍ അറഫാത്ത് സംബന്ധിച്ചു.