പ്രായപൂര്‍ത്തിയാകാത്ത ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായി. ഇതേ തുടര്‍ന്ന് ഇരുവരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലുള്ള ജൂനിയര്‍ കോളജിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയായ ആണ്‍കുട്ടി അതേ ക്ലാസിലെ പെണ്‍കുട്ടിയുട കഴുത്തില്‍ താലി കെട്ടുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കല്‍ നടപടി.
ഇരുവരുടെയും ക്ലാസ് മുറിയിലെ വിവാഹം പെണ്‍കുട്ടിയുടെ ബന്ധുവായ വിദ്യാര്‍ഥിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ആരെങ്കിലും എത്തുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ ആണ്‍കുട്ടിയോട് ഈ വിദ്യാര്‍ത്ഥിനി നിര്‍ദ്ദേശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലാണ് വിവാഹം നടന്നത്. സംഭവം നടന്നത് നവംബറിലായിരുന്നെന്നാണ് വിവരം. ഫോട്ടോ എടുക്കുന്നതിനായി രണ്ടു പോരും അടുത്തടുത്ത് നിര്‍ക്കാന്‍ വിദ്യാര്‍ത്ഥിനി നിര്‍ദ്ദേശിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.