X

പ്രസന്നമായ കാലാവസ്ഥ; ചിലയിടങ്ങളിൽ മാത്രം മഴക്ക് സാധ്യത

Rain drops falling from a black umbrella concept for bad weather, winter or protection

ഒറ്റപ്പെട്ട ഇടത്തരം മഴ ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട് -കോയമ്പത്തൂർ അതിർത്തി, നിലമ്പൂർ, നാടുകാണി , പ്രദേശങ്ങളിൽ നേരിയ തോതിലുള്ള ഇടിയോടു കൂടെയുള്ള മഴ വൈകിട്ടോ രാത്രിയിലോ പ്രതീക്ഷിക്കാം. കേരളത്തിനു മുകളിൽ സൈക്ലോണിക് സർക്കുലേഷൻ തുടരുന്നതാണ് മഴ കുറയാൻ കാരണം. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മി ഉയരത്തിലായി മധ്യ-വടക്ക് കേരളത്തിനു ഇടയിലാണിത്. ഈ ചക്ര വാത ചുഴിയിൽ നിന്ന് ദക്ഷിണ മഹാരാഷട്ര വരെ പടിഞ്ഞാറൻ തീരത്ത് കൂടെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടു. ചെന്നൈയിലും പരിസര ജില്ലകളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. ബംഗളൂരു , മൈസൂരിലും മഴയുണ്ടാകും. മംഗലാപുരത്ത് മഴക്ക് സാധ്യത കുറവാണ്. ചിലപ്പോൾ ചാറ്റൽ മഴ ലഭിക്കാം. കേരളത്തിൽ മുകളിൽ സൂചിപ്പിക്കാത്ത ജില്ലകളിൽ പൊതുവെ പ്രസന്നമായ കാലവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

chandrika: