തൃശൂര്‍: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ ക്യാമ്പയിന് ‘വേരിന്’ ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ നേതൃസംഗമം കേരള സഹിത്യ അക്കാദമിയില്‍ വച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉദ്ഘാടനം ചെയ്തു.
വേരറിഞ്ഞ് ശിഖരങ്ങളാകുക എന്ന തലക്കെട്ടില്‍ നടക്കുന്ന ഈ ക്യാമ്പയിനില്‍ പുതിയ കാലത്തിലേക്കുള്ള വിവിധ പദ്ധതികളാണ് രൂപീകരിച്ചിട്ടുള്ളത്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്.റഷീദ് ,കെ.എസ്.ഹംസ,പി.എം.സാദിഖലി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് ,ജനറല്‍ സെക്രട്ടറി പി.എം.അമീര്‍,ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂണ്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ.നജാഫ് ,സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക് എന്നിവര്‍ ക്യാമ്പയിന് വിശദീകരണം നടത്തി. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ റംഷാദ് പള്ളം, കെ.ടി.റവൂഫ്, ഫാരിസ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ.റഷീദ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.ആം.സനൗഫല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷബീറലി, ഷഫീക് ആസിം, ഫഈസ് മുഹമ്മദ്, സല്മാന് എന്നിവര്‍ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍ സ്വാഗതവും ട്രഷറര്‍ കെ വൈ അഫ്സല് നന്ദിയും പറഞ്ഞു.