രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് എം.മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ഗാന്ധിയാണെന്ന് ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യയിലെ മൊത്തം ജനങ്ങള്‍ക്കും രാഹുലിനെ അറിയാം. കോണ്‍ഗ്രസിനെ നയിക്കേണ്ടത് അത്തരത്തിലൊരു വ്യക്തിയാണെന്നും സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് രാഹുല്‍ഗാന്ധി അധ്യക്ഷനാവണമെന്നാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് രാഹുല്‍ഗാന്ധിയോട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.