X

രാഹുലിനെതിരായ നീക്കം കോണ്‍ഗ്രസിനെ ഭയപ്പെടുത്തില്ല- ജയറാം രമേശ്

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്. രാഹുലിനെതിരായ നീക്കം കോണ്‍ഗ്രസിനെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുമായി ബന്ധമുള്ള അദാനിയുടെ ഇടപാടില്‍ ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയാണ് ചെയ്തതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് ഓം ശാന്തി എന്നും ജയറാം രമേശ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടി ഉണ്ടായത്. ലോക്‌സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാര്‍ച്ച് 23) മുതല്‍ രാഹുല്‍ അയോഗ്യനാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

 

webdesk14: