X

‘സുരക്ഷിതമായ തമിഴ്‌നാട് നിര്‍മ്മിക്കും,സഹോദരനായി കൂടെയുണ്ടാകും ‘; പെണ്‍കുട്ടികള്‍ക്ക് തുറന്ന കത്തെഴുതി വിജയ്‌

സുരക്ഷിതമായ തമിഴ്‌നാട് നിര്‍മ്മിക്കുമെന്നു ഉറപ്പുനല്‍കി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന കത്തെഴുതി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വേദനിപ്പിക്കുന്നു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കണമെന്നും ഏതു സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും വിജയ് കത്തില്‍ പറഞ്ഞു. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെണ്‍കുട്ടികള്‍ക്ക് തുറന്ന കത്തെഴുതിയത്.

2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നല്‍കാത്ത സര്‍ക്കാരിനെതിരെ ജനം തിരിച്ചടി നല്‍കുമെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ 2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞിരുന്നു.

webdesk18: