X
    Categories: MoreViews

ഗാന്ധിജിയുടെ ഇന്ത്യ തിരിച്ചുപിടിക്കണം: ഖാദര്‍ മൊയ്തീന്‍

 

കോഴിക്കോട്: ഗാന്ധിജിയും നെഹ്രുറുവും വിഭാവനം ചെയ്ത ഇന്ത്യ തിരിച്ചുപിടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍. ഗോള്‍വാക്കറുടെയും ഗോഡ്‌സെയുടെയും പ്രത്യയശാസ്ത്രം ആപത്താണ്. വിദ്വേശ രാഷ്ട്രീയത്തിന്റെ വക്താക്കളെ തടഞ്ഞു നിര്‍ത്താന്‍ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കണം.
ഉത്തര മേഖല യു.ഡി.എഫ് പടയൊരുക്കം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ ബോധം രാജ്യത്തിന്റെ പ്രതീക്ഷയാണ്. ജനങ്ങളെ ഉള്‍ക്കൊള്ളാത്ത കപട വികസനമല്ല ആവശ്യം. എല്ലാവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കേരളത്തിലെ യു.ഡി.എഫിന്റെയും കേന്ദ്രത്തിലെ യു.പി.എയുടെയും മാതൃകകള്‍ ശക്തമാക്കണമെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
സോളാറിന്റെ പേരില്‍ യു.ഡി.എഫിനെ വീഴ്ത്താമെന്നത് എല്‍.ഡി.എഫിന്റെ വ്യാമോഹമാണെന്നും വീഴുന്നത് അപ്പുറത്തുള്ളവരാണെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി സഭയിലെ തോമസ് ചാണ്ടിയാണ് വീഴാന്‍ പോവുന്നത്. യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ കുരുത്തം കെട്ട കളിക്ക് പടച്ചോന്‍ നല്‍കിയ ശിക്ഷയാണിത്.
അടുത്ത സംസ്ഥാന ഭരണം യു.ഡി.എഫിനാണെന്നത് ഉറപ്പാണ്. നോട്ടു നിരോധനവും ജി.എസ്.ടിയുമെല്ലാമായി പാവപ്പെട്ടവനെ പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിനെ പോലും വിശ്വാസത്തിലെടുത്തില്ല. രാജ്യത്തിന്റെ ഹൃദയം തേങ്ങുകയാണ്. പടയൊരുക്കം ഡല്‍ഹിയിലും അലകളുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജാഥാ നായകന്‍ രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്ര കുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, ഷിബു ബേബിജോണ്‍ (ആര്‍.എസ്.പി), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ്സ്), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.പി, സെക്രട്ടറി പി.സി വിഷ്ണുനാഥ്, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, പി.എം.എ സലാം, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, ജാഥാ ജനറല്‍ കണ്‍വീനര്‍ വി.ഡി സതീശന്‍, ബെന്നിബഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍, വര്‍ഗീസ് ജോര്‍ജ്ജ്, സി.പി ജോണ്‍, എം.എല്‍.എമാരായ വി.കെ ഇബ്രാഹീം കുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പാറക്കല്‍ അബ്ദുല്ല, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രിമാരായ കെ സുധാകരന്‍, സിറിയക് ജോണ്‍, എം.ടി പത്മ, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.എ റസാഖ് മാസ്റ്റര്‍, കണ്‍വീനര്‍ വി കുഞ്ഞാലി, ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കല്‍, മനയത്ത് ചന്ദ്രന്‍, വീരാന്‍കുട്ടി, മനോജ് ശങ്കരനെല്ലൂര്‍ സംസാരിച്ചു.

chandrika: