X
    Categories: indiaNews

നമ്മള്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്; ബിജെപിക്കെതിരെ വീണ്ടും വരുണ്‍ ഗാന്ധി

ലക്‌നൗ: കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കി ബിജെപി നേതാവ് വരുണ്‍ ഗാന്ധി വീണ്ടും രംഗത്ത്. അദ്ദേഹത്തിന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ബിജെപി നേതാവും എംപി കൂടിയായ വരുണ്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.

ലംഖിപൂര്‍ ഖേരി വിഷയം ഹിന്ദു സിക്ക് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നതിനോടൊപ്പം സ്വന്തം നേട്ടത്തിന് വേണ്ടി ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത് എന്നും അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു

കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ ബിജെപി നേതൃത്വത്തെ തള്ളി നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ച നേതാവാണ് വരുണ്‍ ഗാന്ധി. കര്‍ഷകരെ വാഹനമിടിച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ അദ്ദേഹം അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

 

Test User: