X

ഇതുവരെ എണ്ണിയത് ഒരു കോടി വോട്ട്; അന്തിമ ഫലം വൈകും- തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ അന്തിമ ഫലം വൈകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് വോട്ടെണ്ണുന്നത് എന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 63 ശതമാനം പോളിങ് ബൂത്തുകള്‍ കോവിഡ് മൂലം വര്‍ധിച്ചിട്ടുണ്ട്. ഓരോ ബൂത്തിലൂം 1000-1500 വോട്ടര്‍മാരേയുള്ളൂ. ഒരു കോടി വോട്ടാണ് ഇതുവരെ എണ്ണിയിട്ടുള്ളത്. ഇന്ന് അര്‍ദ്ധരാത്രിയോടെ മാത്രമേ അന്തിമ ഫലം ഉണ്ടാകൂ- കമ്മിഷന്‍ വ്യക്തമാക്കി.

അതിനിടെ, എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് 121 ആയി കുറഞ്ഞു. മഹാസഖ്യം 113 സീറ്റിലേക്ക് ഉയരുകയും ചെയ്തു. പാര്‍ട്ടികളില്‍ ബിജെപിയും ആര്‍ജെഡിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. രണ്ടു കക്ഷികള്‍ക്കും 74 സീറ്റു വീതമാണ് ഉള്ളത്. ജെഡിയു 42 ഇടത്തും കോണ്‍ഗ്രസ് 23 ഇടത്തും മുമ്പിട്ടു നില്‍ക്കുന്നു. എല്‍ജെപി രണ്ടു സീറ്റിലേക്ക് ഒതുങ്ങി.

Test User: