X

തെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങി ‘വി ഫോര്‍ കൊച്ചി’ കൂട്ടായ്മ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പോലെ കൊച്ചിയില്‍ തെരഞ്ഞെടുപ്പ് പരീഷണത്തിനൊരുങ്ങി വി ഫോര്‍ കൊച്ചിയെന്ന ജനകീയ കൂട്ടായ്മ. മൂന്ന് മുന്നണികള്‍ക്കുമെതിരെ 74 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് വി ഫോര്‍ കൊച്ചിയുടെ തീരുമാനം.

അഴിമതി മുക്ത ഭരണമാണ് സംഘടന വാഗ്ദാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ കൊച്ചി ഭരണം പിടിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. മൂന്ന് മുന്നണികളെയും ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് പ്രഖ്യാപനം. അധികാരം ജനങ്ങളിലേക്ക് എന്നതാണ് മുദ്രാവാക്യം.

Test User: