കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ഷകരുമായി എല്ലാ തലത്തിലുള്ള ചര്‍ച്ചകള്‍ക്കും തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ നിയമത്തിന്റെ ഗുണങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
ചില വീഴ്ചകള്‍ കാരണം നിയമത്തിന്റെ യഥാര്‍ത്ഥ കാര്യ കാരണങ്ങള്‍ ഞങ്ങള്‍ വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു യോഗി പറഞ്ഞു.
എന്നാല്‍ വരാനിരിക്കുന്ന യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടെന്ന് വ്യാപകമായി വിലയിരുത്തപ്പെടുന്നു. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തില്‍ അറുനൂറിലധികം കര്‍ഷകരാണ് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. അടുത്തിടെ നടന്ന ലംഗിപൂര്‍ കര്‍ഷക കൊലപാതകവും ബിജെപിക്ക് കനത്ത തിരിച്ചടിയാവും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.