X

‘തൊഴിലാളിയുടെ പേര് പറഞ്ഞാണ് അധികാരത്തിലേറിയത്, ഈ കളിയൊന്നും എന്റെയടുത്ത് നടക്കില്ല’: മറിയക്കുട്ടി

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അവസാനം പെന്‍ഷന്‍ കിട്ടി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറിയത്. ജൂലൈ മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ലഭിച്ചത്.

‘തൊഴിലാളിയുടെ പേര് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ കേറിയത്. നമ്മളല്ലേ തൊഴിലാളി. ആ തൊഴിലാളി ആരാണെന്ന് കാണിച്ച് തരണം. ജനങ്ങളുടെ കാര്യ ആദ്യം അവര്‍ പറയട്ടെ. ജീവനില്‍ കൊതിയുള്ളവര്‍ പിണറായി വിജയനെ കാണാന്‍ പോകുമോ. സിപിഎമ്മിന്റെ പട്ടാളം അദ്ദേഹത്തിന്റെ കൂടെയില്ലേ’, പെന്‍ഷന്‍ കൈപ്പറ്റിയ ശേഷം മറിയക്കുട്ടി പറഞ്ഞു.

സകല ജനങ്ങള്‍ക്കും ഈ പണം നല്‍കണം. ഈ കളിയൊന്നും എന്റെയടുത്ത് നടക്കില്ല. എനിക്ക് രണ്ട് കിലോ ഇറച്ചി മേടിക്കണം, രണ്ട് കിലോ അരി മേടിക്കണം. ചായ കുടിച്ച കാശ് കൊടുക്കണം. ഈ പാപ്പാന്‍ ഞങ്ങളെ വിഷമിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. ഈ കാശ് ആരെ ബോധിപ്പിക്കാന്‍ കൊണ്ടുവന്നതാണ്. ഇവര്‍ക്ക് സുഖിക്കാന്‍ ആഡംമ്പരമുണ്ടല്ലോ. ഇയാള്‍ക്ക് ഇറങ്ങി പോയാലെന്താ. ഞങ്ങടെ പൈസ തരാനാണ് ജയിപ്പിച്ചത്. അല്ലാതെ, മുഖ്യമന്ത്രിക്കും ഭാര്യക്കും സുഖമായി ജീവിക്കാനല്ല ജയിപ്പിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞു.

webdesk14: