ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം വന്ന ആദ്യ ജുമാ നമസ്‌കാരിത്തില്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്റെ ജനത. ജുമുഅ നമസ്‌കാരമുള്‍പ്പെടെ റേഡിയോയിലൂടെയും ടിവിയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തും മുസ്‌ലിം സമൂഹത്തോടൊപ്പം മൗനപ്രാര്‍ഥന നടത്തിയും ഹിജാബ് ധരിച്ചെത്തിയുമാണ് ഇരകളോട് ന്യൂസിലാന്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ബ്ലാങ്ക് പേജില്‍ പത്രം പബ്ലിഷ് ചെയ്തും സാമൂഹ്യമാധ്യമങ്ങളില്‍ ‘വീ ആര്‍ വണ്‍’ ഹാഷ് ടാഗ് ട്രെന്റ് ചെയ്തുമാണ് ന്യൂസിലാന്റ് പിന്തുണ നല്‍കുന്നത്.
പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ അല്‍നൂര്‍ പള്ളിക്കടുത്തുള്ള ഹേഗ്ലി പാര്‍ക്കില്‍ നടന്ന പ്രാര്‍ഥനക്കെത്തി. രാജ്യം അനുശോചിക്കുന്നു. നമ്മള്‍ ഒന്നാണ്. ഹൃദയം തകര്‍ന്നവരാണ് നമ്മള്‍. പക്ഷേ ബന്ധങ്ങളെ തകര്‍ക്കാനാകില്ല. പ്രാര്‍ഥനക്ക് ശേഷം ജെസിന്‍ഡ ആര്‍ഡന്‍ പറഞ്ഞു.
രണ്ട് മിനിറ്റ് മൗനപ്രാര്‍ഥനയും നടത്തി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സെമി ഓട്ടോമാറ്റിക് ആയുധ വില്‍പന നിരോധിച്ച് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 11ഓടു കൂടി ഈ നിയമവും പ്രാബല്യത്തിലാകും.