X

ലോകകപ്പ്; ഇന്ന് ഇന്ത്യ കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ

നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്‍ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ്‍ നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയിച്ചവരാണ് കിവീസ്. ആദ്യ മല്‍സരത്തില്‍ ലങ്കക്കാരെ തരിപ്പണമാക്കിയപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശിനെയും വീഴ്ത്തി. അഫ്ഗാനിസ്താനെതിരെയായിരുന്നു മൂന്നാം മല്‍സരം. അതിലും അനായാസ വിജയം നേടി. ഇന്ത്യ രണ്ട് മല്‍സരങ്ങളാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയയെും ഓസ്‌ട്രേലിയയെയും ആധികാരികമായി പരാജയപ്പെടുത്തി. ലോകകപ്പില്‍ ഫോമില്‍ നില്‍ക്കുന്ന രണ്ട് പ്രബല സംഘങ്ങള്‍ ഇന്ന് മുഖാമുഖം വരുമ്പോള്‍ പക്ഷേ കാലാവസ്ഥ അത്ര അനുകൂലമല്ല. മേഘാവൃതമാണ് ഇന്നലെയും ആകാശം. ഇന്നും അത് തന്നെയായിരിക്കുമെന്നാണ് പ്രവചനം. മഴ മാറി നിന്നാല്‍ മാത്രമായിരിക്കും മല്‍സരം നടക്കുക.
ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലായിരിക്കും ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുടക്കമിടുക. രാഹുല്‍ ഓപ്പണറായി മാറുമ്പോള്‍ അദ്ദേഹത്തിന്റെ നാലാം നമ്പറിലേക്ക് മഹേന്ദ്രസിംഗ് ധോണി വരും. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ വരുമ്പോള്‍ അടുത്ത നമ്പറിലേക്ക്് വിജയ് ശങ്കറിനായിരിക്കും അവസരം. ഇന്ത്യന്‍ സംഘത്തില്‍ ഇതല്ലാതെ കാര്യമായ മാറ്റങ്ങള്‍ക്ക്് സാധ്യതയില്ല. വിജയിക്കുന്ന ഇലവനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ കോലിയും ഹെഡ് കോച്ച് രവിശാസ്ത്രിയും ഒരേ മനസ്സാണ്.
ഇന്ത്യക്ക് ഇന്ന് കാര്യമായ വെല്ലുവിളി കിവി നായകന്‍ കെയിന്‍ വില്ല്യംസണ്‍ തന്നെ. പേസിനെയും സ്പിന്നിനെയും ഒരേ കരുത്തില്‍ കളിക്കാന്‍ കഴിയുന്ന കിവി സംഘത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് അവരുടെ നായകന്‍. സീനിയര്‍ ബാറ്റ്‌സ്മാനായ റോസ് ടെയ്‌ലര്‍ സമീപകാലത്തായി വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലും ശക്തനാണ്. ബൗളര്‍മാരില്‍ മാറ്റ് ഹെന്‍ട്രിയാണ് ലോകകപ്പില്‍ ഉജ്ജ്വലമായി പന്തെറിയുന്നത്. ട്രെന്‍ഡ് ബോള്‍ട്ടിന് ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. ആദ്യ രണ്ട് മല്‍സരത്തിലും ഇന്ത്യക്ക്് ബാറ്റ്‌സ്മാന്മാര്‍ നല്ല തുടക്കം നല്‍കിയിരുന്നു. അത്തരത്തിലൊരു തുടക്കം ഇന്നുമുണ്ടായാല്‍ വലിയ സ്‌ക്കോര്‍ നേടാനാവും. ബാക്കി കാര്യങ്ങള്‍ ബൗളര്‍മാര്‍ ഏറ്റെടുക്കും. മഴയെ കാര്യമാക്കുന്നില്ലെന്നും മല്‍സരത്തില്‍ ജാഗ്രത പാലിക്കുകയാണ് പ്രധാനമെന്നും ഇന്ത്യന്‍ നായകന്‍ വിരാത് കോലി പറഞ്ഞു. നാലാം നമ്പറില്‍ ആര് കളിക്കുമെന്ന ചോദ്യത്തിന് പക്ഷേ ഉത്തരം അദ്ദേഹം നല്‍കിയില്ല. വിജയ് ശങ്കര്‍ പരിശീലനത്തില്‍ സജീവമായിരുന്നു. മല്‍സരം ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍

web desk 1: