സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.
നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ ഭയന്ന് നില്‍ക്കുന്ന അവസ്ഥയിലാണെന്നും സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം ഭതൊഴില്‍ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നെന്നും ഡബ്‌ള്യുസിസി പറഞ്ഞു.