സതാംപ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്.
മറുപടി ബാറ്റിങ്ങില്‍ കരുതലോടെയാണ് കിവീസ് ക്രീസില്‍ നിലയുറപ്പിക്കുന്നത്. പത്തോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് കളയാതെ പത്തൊന്‍പത് റണ്‍സ് നേടി നില്‍ക്കുകയാണ് ന്യൂസീലന്‍ഡ്. പത്തോവര്‍ കഴിഞ്ഞപ്പോള്‍ മഴ വന്ന് കളി മുടങ്ങിയിരിക്കുകയാണ്.
22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് കിവീസിനായി തിളങ്ങിയത്. 93ാം ഓവറില്‍ രവീന്ദ്ര ജഡേജയെ (15) പുറത്താക്കി ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 117 പന്തുകള്‍ നേരിട്ട് അഞ്ചു ഫോറടക്കം 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ വിരാട് കോലി, രഹാനെ, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ആദ്യ ദിനം മഴയില്‍ ഒലിച്ചുപോയപ്പോള്‍ രണ്ടാം ദിനത്തില്‍ 64.4 ഓവറാണ് മത്സരം നടന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവര്‍ ആദ്യ ദിവസം തന്നെ പുറത്തായിരുന്നു.