ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. 764 മത്സരങ്ങള്‍ കളിച്ച റൂണി 314 ഗോളുകള്‍ നേടി. മാഞ്ചസ്റ്ററര്‍ യുണെയ്റ്റഡിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാനമാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ തീരുമാനിച്ചതോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം.
ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതല്‍ റൂണി ഡാര്‍ബിയുടെ താല്‍ക്കാലിക പരിശീലകനായി പ്രവര്‍ത്തിക്കുക ആയിരുന്നു. പരീശീലകനായതിന് പിന്നാലെ ഒന്‍പത് മത്സരങ്ങളില്‍ ടീം മൂന്ന് വിജയവും നാല് സമനിലയും സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് റൂണി അമേരിക്കന്‍ ക്ലബായ ഡി സി യുണൈറ്റഡ് വിട്ട് ഡാര്‍ബിയില്‍ എത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി. മാഞ്ചസ്റ്റര്‍ ക്ലബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ റൂണി നേടി.എവര്‍ട്ടണിലൂടെ വളര്‍ന്നു വന്ന റൂണി അമേരിക്കയിലേക്ക് പോകും മുമ്പ് വീണ്ടും എവര്‍ട്ടണില്‍ കുറച്ചു കാലം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി.