X

തിരക്കില്ലെന്ന് വിശദീകരണം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷയെ തുടർന്ന് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചില്ല.

“ഫെബ്രുവരി വരെയുള്ള ഒഴിവുകൾ നീക്കിയിട്ടുണ്ട്.. മാർച്ചിലാണ് വയനാട്ടിലെ ഒഴിവ് വിജ്ഞാപനം ചെയ്തത്. അപ്പീലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് തിടുക്കമില്ല,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ലക്ഷദ്വീപിൽ തിടുക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഉണ്ടായ തിരിച്ചടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുത്തു എന്ന് വേണം കരുതാൻ.അതെ സമയം വയനാട്ടിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിൽ നിയമപോരാട്ടത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയായിരുന്നു.

ഇതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഇന്ന് ലോക്സഭാംഗത്വം തിരികെ നൽകികൊണ്ടുള്ള അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് പുറത്തു വരികയും ചെയ്തിരുന്നു.

webdesk15: