രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടമായതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുളള മുന്നൊരുക്കം തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു.ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു.ഇ.വി.എം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു.അതേസമയം ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ ; കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന
Related Post