വയനാട് ജില്ലയിലെ മൂന്നാമത്തെ പനി മരണം;എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) യാണ് മരിച്ചത്. കഴിഞ്ഞ മാസം 30 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരിച്ചത്.വയനാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പനി മരണമാണിത്. നേരത്തെ പനി ബാധിച്ച് രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി.

webdesk15:
whatsapp
line