വയനാട് കളക്ടറായിചുമതലയേറ്റ ഡോ.രേണു രാജിന് കള ക്ടറേറ്റ് ജീവനക്കാർ സ്വീകരണം നൽകി.ബ്രഹ്‌മപുരം പ്രശ്‍നം രൂക്ഷമായിരിക്കെയാണ് ഡോ.രേണു രാജിനെ വയനാട്ടിലേക്ക് മാറ്റിയത്. സ്ഥലമാറ്റം സർക്കാർ ഉദ്യോഗത്തിന്റെ ഭാഗമാണെന്നും സന്തോഷത്തോടെയാണ് പുതിയ വയനാട് ജില്ലയുടെ കളക്റ്ററായി ചാർജ് എടുക്കുന്നതെന്നും അവർ പറഞ്ഞു.