വയനാട് പനമരം വരദൂരില്‍ വാഹനപകടത്തില്‍ യുവാവ് മരിച്ചു താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ തെറ്റായി റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.ഇന്നലെ അഖിലിന്റെ പിറന്നാളായിരുന്നു. കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു