വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ച തിരഞ്ഞെടുപ്പു കമ്മിഷനെതിരെ വിമർശനവുമായി കോൺഗ്രസ്.ഇത് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന്റെ ഫലമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന നീക്കമാകാമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ എം.കെ.രാഘവൻ പറഞ്ഞു.ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ലക്ഷദ്വീപ് ഒരു പാഠമായുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് കോൺഗ്രസ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടമായതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുളള മുന്നൊരുക്കം തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു.ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു.ഇ.വി.എം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ  സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു.അതേസമയം ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

 

webdesk15:
whatsapp
line