X

വയനാട് ദുരന്തം; പുനരധിവാസ കരട് പട്ടികയിലും വെള്ളം ചേര്‍ത്ത് അധികാരികള്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ വെള്ളം ചേര്‍ത്ത് അധികാരികള്‍. കരട് പട്ടികയിലെ നിരവധി അപാകതകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദുരന്തബാധിതര്‍. ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു. ഇതിനെതിരെ ദുരന്തബാധികര്‍ എല്‍എസ്ജെഡി ജോയിന്റെ ഡയറക്ടര്‍ക്ക് പരാതി നല്‍കും.

ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണെന്നും ദുരന്തബാധിതര്‍ ഇപ്പോഴും ദുരിതത്തിന്നാല്‍ ഇത്രയും കാലമെടുത്ത് തയാറാക്കിയ കരട് പട്ടികയിലാണ് വലിയ അപാകതകളുണ്ടായിരിക്കുന്നത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതാണ് മാനദണ്ഡമെങ്കില്‍ പൂര്‍ണമായും വീട് നഷ്ടപ്പെടാത്ത നിരവധി പേരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ഹരായ പലരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയില്‍ 388 കുടുംബങ്ങളാണ് ഒന്നാംഘട്ട പട്ടികയിലുള്ളത്. ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയില്‍ താമസയോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ സ്ഥലത്ത് ടൗണ്‍ഷിപ്പുണ്ടാക്കിയാല്‍ തങ്ങള്‍ എങ്ങനെ സമാധാനത്തോടെ താമസിക്കുമെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. പലര്‍ക്കും വാടക താങ്ങാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്നലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് പഞ്ചായത്ത് മെമ്പറുമാരോട് അഭിപ്രായം ചോദിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

webdesk18: