വയനാട് പുനരധിവാസം; അന്തിമ പട്ടികയില്‍ 417 കുടുംബങ്ങള്‍

കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനുള്ള അന്തിമ പട്ടിക പുറത്ത്. 417 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചു. ‘ഫേസ് വണ്‍’ , ‘ഫേസ് 2എ’, ‘ഫേസ് 2ബി’ എന്നിങ്ങനെ വിഭാഗങ്ങാക്കിയാണ് പട്ടിക നിര്‍മിച്ചിരിക്കുന്നത്.

‘ഫേസ് വണ്‍’ അന്തിമ പട്ടികയില്‍ ദുരന്തം നേരിട്ട് ബാധിച്ച 255 കുടുംബങ്ങളാണുള്ളത്. ജോണ്‍ മത്തായി കമ്മീഷന്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശത്തുള്ള 89 കുടുംബങ്ങളാണ് ‘ഫേസ് 2എ’ അന്തിമ പട്ടികയില്‍ ഉള്ളത്. ‘ഫേസ് 2ബി’ അന്തിമ പട്ടികയില്‍ വാസയോഗ്യമല്ലെന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളുടെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 73 കുടുംബങ്ങളുമാണുള്ളത്.

മുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സര്‍ക്കാര്‍ പരിശോധനയ്ക്ക് വിട്ടു.

webdesk18:
whatsapp
line