നിപ ഭീതിഒഴിഞ്ഞ സാഹചര്യത്തിൽ മാനന്താവാടി പഴശ്ശി പാർക്കിൽ ഏർപ്പെടുത്തിയ പ്രവേശവിലക്ക് നീക്കി. നിപ മുൻകരുതലിൻ്റ ഭാഗമായി സെപ്തംബർ 13 നായിരുന്നു പഴശ്ശി പാർക്കിൽ ജില്ലാ കളക്ടർ പ്രവേശനം നിരോധിച്ചത്. പാർക്കിലെ മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് പാർക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചത്.കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നിപ വ്യാപനം തടയാൻ കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
നിപ ഭീതി ഒഴിഞ്ഞു; മാനന്താവാടി പഴശ്ശി പാർക്കിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി
Tags: wayanad