വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. പത്രിക സമര്‍പ്പണം ഈ മാസം 29 മുതല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയില്‍ നവംബര്‍ 20ന് തെരഞ്ഞെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായി നടക്കുന്നതെരഞ്ഞെടുപ്പില്‍ നവംബര്‍ 13ന് ആദ്യ ഘട്ടവും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.