X

യുവജനയാത്ര; ഹരിതയൗവനത്തിന്റെ കരുത്ത് തെളിയിച്ച് വയനാടിന്റെ വരവേല്‍പ്പ്

കല്‍പ്പറ്റ: വയല്‍നാട്ടിലെ നിരത്തുകളില്‍ പാല്‍ക്കടല്‍ തീര്‍ത്ത് മുസ്്‌ലിംയൂത്ത്‌ലീഗ് യുവജനയാത്ര കല്‍പ്പറ്റയില്‍ സമാപിച്ചു. രാവിലെ പനമരത്ത് നിാരംഭിച്ച യാത്ര വൈകീട്ടോടെ മഹാപ്രവാഹമായാണ് കല്‍പ്പറ്റയിലേക്ക് പ്രവേശിച്ചത്. ആവേശത്തിരയിളക്കിയെത്തിയ യാത്രയെ ഉള്‍കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടുകയായിരുന്നു. വൈറ്റ് ഗാര്‍ഡിന്റെയും മറ്റു വിവിധ കാലാരൂപങ്ങളുടെയും അകമ്പടിയോടെ രാജകീയ വരവേല്‍പ്പാണ് മുസ്്‌ലിം യൂത്ത്‌ലീഗ് യുവ പോരാളികള്‍ക്ക് നല്‍കിയത്. ജാഥയിലും സ്വീകരണ സമ്മേളനങ്ങളിലും കാണപ്പെട്ട വര്‍ദ്ധിച്ച തോതിലുള്ള പ്രവര്‍ത്തകരുടെ പങ്കാളിത്തം ജില്ലയിലെ ഹരിതരാഷ്ട്രീയത്തിന്റെ കരുത്ത് പ്രകടമാക്കുതായിരുന്നു.

പറഞ്ഞുകേട്ടതിനെക്കാള്‍ വലുതാണ് യുവജന യാത്രയെന്ന സത്യമെന്ന് വയനാടിന്റെ വരവേല്‍പ്പില്‍ തിരിച്ചറിഞ്ഞു. പനമരത്ത് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്ത പത്താംദിന യുവജന യാത്രയില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.

കല്‍പ്പറ്റയില്‍ നടന്ന ജില്ലാ തല സമാപനം മുസ്്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാഥാ നായകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ.ഫിറോസ്, ഡയരക്ടര്‍ എം.എ.സമദ്, കോ ഓര്‍ഡനേറ്റര്‍ നജീബ് കാന്തപുരം, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ.കരീം, ജനറല്‍ സെക്രട്ടറി കെകെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മാഈല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, സി.കെ സി.കെ.ഹാരിഫ് പ്രസംഗിച്ചു. രാവിലെ പനമരത്ത് നിന്നാരംഭിച്ച യാത്രക്ക് വഴിനീളേ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ റോഡരികില്‍ ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.എരനെല്ലൂര്‍ പട്ടികവര്‍ഗ്ഗ കോളനിയിലുള്ളവര്‍ കൂട്ടാമായെത്തിയാണ് ജാഥാ നായകരെ വരവേറ്റത്. പനമരത്ത് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.നിസാര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, ഫാദര്‍ സാജു അരേേശ്ശാരിയില്‍ പ്രസംഗിച്ചു. കമ്പളക്കാട് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി.അഷ്‌റഫലി, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പ്രസംഗിച്ചു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എ പ്രമേയത്തോടെ കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിുമാരംഭിച്ച യാത്ര ഈ മാസം 24ന് തിരുവനന്തപുരത്ത് സമാപിക്കും.

കാട്ടി ഗഫൂര്‍ സ്വാഗതവും വിയപി യുസുഫ് അധ്യക്ഷതയും വഹിച്ചു. കല്‍പ്പറ്റയില്‍ നടന്ന സമാപനയോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാര്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിച്ചു. കെ ഹാരിസ് സ്വാഗതവും സി.കെ ഹാരിഫ് നന്ദിയും പറഞ്ഞു. എം. എ മുഗൃഹമ്മദ് ജമാല്‍, കെ.സി മായിന്‍ ഹാജി, എന്‍.കെ റശീദ്, പി. ഇബ്രാഹിം മാസ്റ്റര്‍സ ടി.മുഹമ്മദ്, സി.മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, എം. മുഹമ്മദ് ബഷീര്‍, യഹ് യാഖാന്‍ തലക്കല്‍, കെ. നൂറുദ്ദീന്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, റസാഖ് കല്‍പ്പറ്റ, പി.പി അ.യ്യൂബ്, എന്‍. നിസാര്‍ അഹമ്മദ്, ടിഹംസ, എം. എ അസൈനാര്‍, പി.കെ അസ്്മത്ത്, വി.എംഅബൂക്കര്‍, ഷമീം പാറക്കണ്ടി, അഡ്വ.എപി മുസ്തഫ, ജാസര്‍ പാലക്കല്‍, പി.കെ സലാം ജാഫര്‍മാസ്റ്റര്‍, കെ.എംതൊടി മുജീബ്, ഉവൈസ് എടവെട്ടന്‍, ആരിഫ് തണലോട്ട്, സി.ടി ഹുനൈസ്, ഹാരിസ് കാട്ടിക്കുളം, അസീസ വേങ്ങൂര്‍, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, ജയന്തി രാജന്‍, കെ.ബി നസീമ, മുനീര്‍ വടകര, അജ്മല്‍ ആറുവാള്‍, പി.വി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഖാദര്‍ മടക്കിമല, വി. അസൈനാര്‍ ഹാജി, അഡ്വ. ഖാലിദ് രാജ, സി. മമ്മി, വിവിധ സര്‍വ്വീസ്, അധ്യാപക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

chandrika: